ഡി.ജി.പിക്കെതിരെ യു.എ.പി.എ ചുമത്തി കേസ്​ എൻ.​െഎ.എക്ക് വിടണം -കെ.പി.എ. മജീദ്

കോഴിക്കോട്​: പൊലീസി​​െൻറ ആയിരക്കണക്കിന് തിരകൾ നഷ്​ടപ്പെട്ടതിലും ഇക്കാര്യം മറച്ചുവെക്കാന്‍ വ്യാജന്‍ ചമച ്ചതിലും ഡി.ജി.പിക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എന്‍.ഐ.എക്ക് കൈമാറണമെന്ന്​ മുസ്​ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ട റി കെ.പി.എ. മജീദ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ യൂത്ത് ലീഗ് അനിശ്ചിതകാല ശാഹീന്‍ബാഗ് സമരത്തി​​െൻറ പതിമൂന്നാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള പൊലീസ് കാവിവത്​കരിക്കപ്പെട്ടുവെന്ന ആരോപണങ്ങള്‍ക്കിടെ ഞെട ്ടിക്കുന്ന വിവരങ്ങളുമായി പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമര്‍ഹിക്കുന്നതാണ്. കോടികളുടെ ഫണ്ടുകള്‍ ധൂര്‍ത്തടിച്ചും വകമാറ്റിയും തന്നിഷ്​ടം പ്രവര്‍ത്തിക്കുന്ന ഡി.ജി.പി പൊലീസ് സേനയെ അപ്പാടെ അപകീര്‍ത്തിപ്പെടുത്തിയിരിക്കയാണ്​.

വെടിക്കോപ്പുകള്‍ കാണാതായി എന്നതിനെക്കാള്‍ ഇവ ആരിലേക്ക് എത്തിയെന്നതാണ് ആശങ്കയുയര്‍ത്തുന്നത്. മാവോവാദികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന് പറയുന്ന പൊലീസ് സംസ്ഥാനത്ത് തീവ്രനിലപാടുളള സംഘടനകളെക്കുറിച്ച് നിരന്തരം പറയുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ മനുഷ്യനെ കൊല്ലുന്ന പൊലീസില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ എവിടെയാണെത്തിയത് എന്നത് എന്‍.ഐ.എയെ പോലുള്ള ഏജന്‍സികളാണ് അന്വേഷിക്കേണ്ടത്.

എല്ലാ നിലക്കും പരാജയമായ ബഹ്റയെ സ്വന്തം വ്യക്തി താല്‍പര്യം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി സംരക്ഷിച്ചത്. ഇപ്പോഴും, ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനവും ഒളിച്ചുകളിയും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്​. പൗരത്വ വിവേചനത്തിന് എതിരായ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ജനം ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത്‌ലീഗ് കൊല്ലം ജില്ല പ്രസിഡൻറ്​ അഡ്വ. കാര്യറ നസീര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. ഹംസ, അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. എം. റഹ്​മത്തുല്ല, സി.കെ. സുബൈര്‍, പി.കെ. ഫിറോസ്, നജീബ് കാന്തപുരം, മിസ്ഹബ് കീഴരിയൂര്‍, അഡ്വ. സുല്‍ഫീക്കര്‍ സലാം, കെ.സി. അബു, സജാദ്, ടി.പി. ചെറൂപ്പ, പി. ഇസ്മായില്‍, ആഷിക്ക് ചെലവൂര്‍, വി.വി. മുഹമ്മദലി എന്നിവർ സംസാരിച്ചു. എ. സദഖത്തുല്ല സ്വാഗതവും നിയാസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - must charge uapa against behara says kpa majeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.