വ​ഖ​ഫ്​ ഭൂ​മി​യി​ൽ വി​വാ​ഹ​മു​ക്​​ത​ക​ളെ  പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം –മു​സ്​​ലിം പേ​ഴ്​​സ​ന​ൽ ബോ​ർ​ഡ്​

ലഖ്നോ: വിവാഹമോചിതകളായ സ്ത്രീകളുടെ പുനരധിവാസത്തിന് വഖഫ് ഭൂമി  ഉപയോഗപ്പെടുത്തണമെന്ന് ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് യു.പി സർക്കാറിനോട് ആവശ്യപ്പെട്ടു. 

ഇക്കാര്യം അറിയിച്ച് ബോർഡ് പ്രസിഡൻറ് ശയിസ്ത അംബർ യു.പി വനിത ശിശുക്ഷേമ മന്ത്രി റിതാ ബഹുഗുണക്ക് കത്തയച്ചു. വഖഫ് ഭൂമിയിൽ വിവാഹമുക്തകൾക്ക് താമസിക്കാനുള്ള വീടുകൾ നിർമിച്ച് നൈപുണ്യ വികസനത്തിനുള്ള പരിശീലനം നൽകി അവരെ സ്വയംപര്യാപ്തരാക്കാമെന്നാണ് കത്തിൽ പറയുന്നത്. ബലാത്സംഗത്തെ അതിജീവിച്ചവർ, ഗാർഹികപീഡനത്തി​െൻറ ഇരകൾ എന്നിവരെയും ഇൗ പുനധിവാസപദ്ധതിയിൽ  ഉൾപ്പെടുത്താമെന്നും ചൂണ്ടിക്കാട്ടുന്നു. 

ഇത്തരത്തിൽ പാർപ്പിക്കുന്നവരെ പരമ്പരാഗത കൈത്തൊഴിലുകൾ, ഉൽപന്ന നിർമാണം എന്നിവ പരിശീലിപ്പിക്കുകയും ഇൗ ഉൽപന്നങ്ങൾ സംസ്ഥാന സർക്കാർ ശേഖരിക്കുകയും ചെയ്യണം. ഭൂരിഭാഗം മുസ്ലിം സ്ത്രീകളും അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ മടികാണിക്കുന്നവരാണ്. 

പ്രധാനമായും മതപരമായ കാരണങ്ങളാലാണ് അത്. എന്നാൽ, സംസ്ഥാന സർക്കാർ തുറന്നമനസ്സോടെ സമീപിക്കുകയാണെങ്കിൽ അത് മറികടക്കാനാവുമെന്നും അവർ പറയുന്നു.  

Tags:    
News Summary - Muslim personal law board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.