മലപ്പുറം: പുതിയ കമ്മിറ്റി നിലവിൽവന്ന ശേഷമുള്ള മുസ്ലിം ലീഗിന്റെ പ്രഥമ സംസ്ഥാന ഭാരവാഹി യോഗം ചൊവ്വാഴ്ച മലപ്പുറത്ത് ചേരും. ഭാരവാഹികൾക്ക് പാർട്ടി ചുമതല വിഭജിച്ചുനൽകലും മറ്റ് സംഘടനവിഷയങ്ങളുമാണ് പ്രധാന അജണ്ട. ഡൽഹിയിൽ പാർട്ടി ദേശീയ ഓഫിസ് നിർമാണത്തിനുള്ള ധനസമാഹരണം ജൂലൈയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്യും.
എറണാകുളം, പത്തനംതിട്ട ജില്ലകളിൽ മുസ്ലിം ലീഗിലെ ഗ്രൂപ്പിസവും തർക്കങ്ങളും സംസ്ഥാന ഭാരവാഹിയോഗത്തിൽ ചർച്ചയാവുമെന്നാണ് സൂചന. കോൺഗ്രസിലെ പുതിയ ഗ്രൂപ്പുതർക്കങ്ങളും യോഗം വിലയിരുത്തും.
സംഘടന തെരഞ്ഞെടുപ്പിലൂടെ ശാഖ മുതല്‍ ദേശീയതലം വരെയുള്ള ഭാരവാഹികള്‍ ചുമതലയേറ്റിട്ടും എറണാകുളത്തും പത്തനംതിട്ടയിലും ജില്ല കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.