ഇബ്രാഹിംകുഞ്ഞിനും മകനുമെതിരെ നടപടിയാവശ്യപ്പെട്ട് മുസ്​ലിം​ ലീഗ് നേതാക്കൾ പാണക്കാട്ട്​

മലപ്പുറം: വിജിലൻസ്​ അന്വേഷണ പരിധിയിലുള്ള മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്​, മകൻ വി.ഇ. അബ്​ദുൽ ഗഫൂർ എന്നിവരടക്കമുള്ളവർക്കെതിരെ നടപടിയാവശ്യപ്പെട്ട്​ മുസ്​ലിംലീഗ്​ എറണാകുളം ജില്ല കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ പാണക്കാ​ട്ടെത്തി. സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹൈദരലി ശിഹാബ്​ തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, പാണക്കാട് സാദിഖലി തങ്ങൾ, പാണക്കാട് മുനവ്വറലി തങ്ങൾ തുടങ്ങിയവരെ നേരിൽ കണ്ട് പരാതി നൽകാനാണ് ഇവർ മലപ്പുറത്തെത്തിയത്. എഴുതിത്തയാറാക്കിയ പരാതി നേതാക്കൾക്ക്​ കൈമാറി. 

ആകെയുള്ള 18 ജില്ല ഭാരവാഹികളിൽ 12 പേരും പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്​. ഇബ്രാഹിം കുഞ്ഞ്, ലീഗ്​ ജില്ല ജനറൽ സെക്രട്ടറിയും ഇബ്രാഹിംകുഞ്ഞി​​െൻറ മകനുമായ വി.ഇ. അബ്​ദുൽ ഗഫൂർ, വൈസ് പ്രസിഡൻറ്​ ടി.എം. അബ്ബാസ്, യൂത്ത് ലീഗ് കളമശ്ശേരി ടൗൺ വൈസ് പ്രസിഡൻറ്​ കെ.എച്ച്. സുബൈർ തുടങ്ങിയവർക്കെതിരെ അച്ചടക്കനടപടിയെടുക്കണമെന്നാണ് പരാതിയിലെ  ആവശ്യം. 

കോടതിയിൽ നിന്നുള്ള രേഖകളുടെ കോപ്പിയും വീഡിയോയും വോയ്​സ്​ ക്ലിപ്പുമടങ്ങിയ പെൻഡ്രൈവും പരാതിയോടൊപ്പം നൽകി​. മുതിർന്ന നേതാവും മുൻ ജില്ല പ്രസിഡൻറ​ും ദേശീയസമിതി അംഗവുമായ എം.പി. അബ്​ദുൽ ഖാദറി​​െൻറയും ജില്ല പ്രസിഡൻറ്​ കെ.എം. അബ്​ദുൽ മജീദി​​െൻറയും നേതൃത്വത്തിലാണ് ഭാരവാഹികൾ നേതാക്കളെ കാണാനെത്തിയതെന്നാണറിയുന്നത്​. 
 

Tags:    
News Summary - muslim league leaders against ibrahim kunju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.