ലീഗ്​ മൂന്നാം സീറ്റ്​ ചോദിക്കുന്നതിൽ തെറ്റില്ല- മുരളീധരൻ

തിരുവനന്തപുരം: മുസ്​ലിം ലീഗിന്​ മൂന്ന്​ സീറ്റ്​ നൽകുന്നതിൽ തെറ്റില്ലെന്ന്​ കോൺഗ്രസ്​ എം.എൽ.എ കെ.മുരളീധരൻ. ലീഗിന്​ മുമ്പും മൂന്ന്​ സീറ്റ്​ നൽകിയിട്ടുണ്ട്​. നിലവിലെ രാഷ്​ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്​ കൂടുതൽ സീറ്റ്​ നേടണമെന്നും മുരളീധരൻ പറഞ്ഞു.

സിറ്റിങ്​ എം.എൽ.എമാർ മൽസരിക്കുന്നതിനെ കുറിച്ച്​ പാർട്ടി തീരുമാനിക്കും. ഉമ്മൻചാണ്ടി ലോക്​സഭയിലേക്ക്​ മൽസരിക്കു​ന്നതിനോട്​ വ്യക്​തിപരമായി യോജിപ്പില്ല. ഫെബ്രുവരി 25നകം കോൺഗ്രസ്​ സ്ഥാനാർഥികളെ കുറിച്ച്​ തീരുമാനമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. കേരള കോൺ​ഗ്രസിനും അധിക സീറ്റിന്​ അർഹതയുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

ലോക്​സഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റുനിർണയ ചർച്ചകൾക്കായി മുസ്​ലിം ലീഗ്​ ഉന്നതാധികാര സമിതിയോഗം നടക്കുന്നുണ്ട്​. മൂന്നാം സീറ്റ്​ സംബന്ധിച്ച്​ യോഗത്തിൽ ചർച്ചയുണ്ടാവുമെന്നാണ്​ സൂചന. അതേസമയം, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമച​ന്ദ്രൻ പാണക്കാ​െട്ടത്തിയിരുന്നു. സീറ്റ്​ നിർണയ ചർച്ചകൾക്കല്ല എത്തിയതെന്നായിരുന്നു മുല്ലപള്ളിയുടെ സന്ദർശനം സംബന്ധിച്ച പ്രതികരണം.

Tags:    
News Summary - Muslim League Extra seat issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.