തിരുവനന്തപുരം: ഇസ്‌ലാമിക് ബാങ്കിങ് രീതിയിൽ സഹകരണ പ്രസ്ഥാനത്തിനുള്ള സി.പി.എം നീക്കം പ്രായോഗികമല്ലെന്ന് മുസ്‌ലീം ലീഗ്. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കെ.പി.എ മജീദ് എന്നിവരാണ് ഹലാൽ ഫായിദ പ്രായോഗികമല്ലെന്ന് അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്‍റെ ഭാഗമാണെന്ന് ഇരുവരും വ്യക്തമാക്കി.
പലിശരഹിത ബാങ്കിങ് നടപ്പാക്കുേമ്പാൾ ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ വ്യക്തതയുണ്ടാകണമെന്ന് കഴിഞ്ഞദിവസം ഹലാൽ ഫായിദ കോഒാപറേറ്റിവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുമ്പ് കാർഷികവായ്പ പൂർണമായും പലിശരഹിതമാക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടപ്പോൾ അതിനെതിരെ നബാർഡ് കർക്കശ നിലപാട് സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.