Posted On
date_range Updated On
date_range ലീഗ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ച നടന്നിട്ടില്ല -കെ.പി.എ. മജീദ്
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ സംബന്ധിച്ച വാർത്തകൾ തള്ളി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ച ഇതുവരെ നടന്നിട്ടില്ല. യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായ ശേഷമാണ് ലീഗ് ചർച്ച ആരംഭിക്കുക.
പാർലമെൻററി ബോർഡുമായി കൂടിയാലോചിച്ച് സ്ഥാനാർഥികളെ നിർണയിക്കാൻ കഴിഞ്ഞ പ്രവർത്തകസമിതി യോഗം സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പ്രസിഡൻറിെൻറ സാന്നിധ്യത്തിൽ പാർലമെൻററി ബോർഡ് യോഗം ചേർന്നിട്ടില്ല.
ലീഗ് സ്ഥാനാർഥികൾ എന്ന പേരിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ പ്രവർത്തകർ വഞ്ചിതരാകരുതെന്നും മജീദ് േഫസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.