കുടിയേറ്റ മുസ്​ലിംകൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് ആലോചിക്കാം -വി. മുരളീധരൻ

തിരുവനന്തപുരം: കുടിയേറ്റക്കാരായ മുസ്ലിംകൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് ആലോചിക്കാമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ബംഗ്ലാദേശിൽനിന്നും പാകിസ്താനിൽനിന്നും പൗരത്വത്തിന് വേണ്ടിയല്ല വരുന്നത്, അവർക്ക് ഇവിടെ ജോലി ചെയ്യാം. അതിന് വേണ്ടി വർക്ക് പെർമിറ്റ് സംവിധാനം ഉണ്ടാക്കുന്നത് ആലോചിക്കാമെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് വ്യക്തമാക്കി.

ഭരണഘടന പദവികളിൽ ഇരിക്കുന്ന ആളുകൾ നിയമത്തിനെതിരായി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നത് നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങിയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് നിയമത്തിനെതിരെ എതിർപ്പുണ്ടെങ്കിൽ പ്രതിഷേധിക്കാൻ അതിന്‍റേതായ രീതികളുണ്ട്, പക്ഷേ തെരുവിലിറങ്ങി പ്രതിഷേധിക്കുക എന്നത് അരാജകത്വ വാദികളുടെ രീതിയാണ് -വി. മുരളീധരൻ കുറ്റപ്പെടുത്തി.

Tags:    
News Summary - Muslim immigrants will get work permit says v muraleedharan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.