ക്രിസ്മസ് രാവിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ച് മുസ് ലിം പ്രതിനിധി സംഘം

പറവൂർ: ക്രിസ്മസ് രാവിൽ മുസ് ലിം പ്രതിനിധി സംഘം ക്രൈസ്തവ ദേവാലയം സന്ദർശിച്ച് ആശംസകൾ നേർന്നു. ജമാഅത്തെ ഇസ് ലാമി പറവൂർ ഏരിയ പ്രസിഡണ്ട് കെ.കെ.എ അസീസിന്‍റെ നേതൃത്വത്തിൽ പറവൂർ പള്ളിത്താഴം കൊത്തലിംഗൊ ദേവാലയം സന്ദർശിച്ചാണ് ആശംസകൾ നേർന്നത്.

മുസ് ലിം പ്രതിനിധി സംഘത്തെ പള്ളി വികാരി ഫാദർ റെക്സിൻ പിന്‍റോയുടെ നേത്യത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. ഈ അസുലഭ സംഗമം ഇത്തവണത്തെ ക്രിസ്മസിന്‍റെ പ്രത്യേകതയും സന്തോഷവുമാണെന്ന് ഫാദർ റെക്സിൻ പിന്‍റോ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ-മുസ് ലിം പാരസ്പര്യത്തിന്‍റെയും അതിന്‍റെ അടിസ്ഥാനത്തിൽ ഇരു സമുദായങ്ങൾക്കിടയിൽ സ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും എസ്.എം സെയ്നുദ്ദീൻ അസ്ഹരി ചൂണ്ടിക്കാട്ടി. ദേവാലയത്തിൽ സന്നിഹിതരായ നൂറു കണക്കിന് ക്രൈസ്തവ വിശ്വാസികൾക്ക് അസ്ഹരി ആശംസകൾ നേർന്നു.

എം.യു ഹാഷിം, ഏരിയ സെക്രട്ടറി എ.പി അലി, പി.ആർ സെക്രട്ടറി കെ.കെ നിസാർ, വനിതാ കൺവീനർ ആമിന ടീച്ചർ, സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ പ്രതിനിധികൾ ഉൾപ്പെടെ ഇരുപതോളം പേർ പങ്കെടുത്തു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT