തിരുവനന്തപുരം: റാപ്പർ വേടനെതിരെ ആർ.എസ്.എസ് മുഖവാരിക കേസരിയുടെ മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധുവിന്റെ ജാതിഭീകരത പരാമര്‍ശം അങ്ങേയറ്റം അപലപനീയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാർ തുടർന്നുവരുന്ന ദലിത്, ന്യൂനപക്ഷ വിരുദ്ധതയുടെ സൂചനയാണ് മധുവിന്റെ പരാമർശം. ചാതുർവർണ്യ വ്യവസ്ഥക്കെതിരെയുള്ള വലിയൊരു പോരാട്ടമാണ് വേടന്റെ സംഗീതത്തിലുള്ളത്. അദ്ദേഹത്തെ രാജ്യദ്രോഹിയായി മുദ്രകുത്തി ജാതി ഭീകരവാദിയായി അവതരിപ്പിച്ച് ഒറ്റപ്പെടുത്താനാണ് ആർ.എസ്.എസും സംഘ്പരിവാറും ശ്രമിക്കുന്നത്. ഷവർമക്കെതിരെയും അറേബ്യൻ ഭക്ഷണത്തെ പറ്റിയും വർഗീയ വിഷയം ചീറ്റുന്ന തരത്തിലാണ് എൻ.ആർ. മധുവിന്റെ പ്രസ്താവനയെന്നും ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ മലപ്പട്ടത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ധീരജിന്റെ കൊലപാതകത്തെ ന്യായീകരിച്ച് ഉയർത്തിയ മുദ്രാവാക്യമാണ് പ്രകോപനത്തിന് കാരണം. ധീരജിന്റെ കൊലപാതകത്തിൽ കോൺഗ്രസിന് ഒരു പശ്ചാത്താപവുമില്ല. കേരളത്തെ കുരുതിക്കളമാക്കാൻ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടന്ന സി.പി.എം പാർട്ടി ഓഫിസ് ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.