Posted On
date_range Updated On
date_range സംഗീത സംവിധായകൻ മോഹൻ സിതാര ബി.ജെ.പിയിൽ
തൃശൂർ: ചലച്ചിത്ര സംഗീത സംവിധായകൻ മോഹൻ സിതാര ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി തൃശൂർ ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ്കുമാറിൽനിന്ന് അംഗത്വം ഏറ്റുവാങ്ങി.
ബി.ജെ.പി ജില്ലാതല അംഗത്വ വിതരണ കാമ്പയിന് തുടക്കം കുറിച്ചാണ് മോഹൻ സിതാരക്ക് അംഗത്വം നൽകിയത്. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി. മേനോൻ, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തൃശൂർ ജില്ലയിൽ ഏഴ് ലക്ഷം പേരെ അംഗമാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.