Posted On
date_range Updated On
date_range മ്യൂസിയത്തിൽ വനിത ആക്രമിക്കപ്പെട്ട സംഭവം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
തിരുവനന്തപുരം: നഗരത്തിൽ മ്യൂസിയത്തിന് സമീപം വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കന്റോൺമെന്റ് അസിസ്റ്റ് കമീഷണർ ദിനരാജിന്റെ നേതൃത്വത്തിൽ 13 പേർ അടങ്ങുന്നതാണ് സംഘം.
മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫിസർ പി.എസ് ധർമ്മ ജിത്ത്, സബ് ഇൻസ്പെക്ടർമാരായ പി.ഡി ജിജു കുമാർ, ആർ. അജിത് കുമാർ, ഗ്രേഡ് എ.എസ്.ഐ സരോജം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.എസ് ചിത്ര, ബി.വി ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ എസ്. ബിജു, കെ.വി അജിത് കുമാർ, വിജിത്ത് എസ്.വി നായർ, എം. അരുൺ ദേവ്, ജെ. ബിനോയ്, എ.എസ് അസീന എന്നിവരാണ് സംഘത്തിൽ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.