കൊട്ടിയം: ബൈക്കപകടത്തിൽപെട്ട് മരിച്ച തിരുെനൽവേലി രാധാ പുരം സ്വദേശി മുരുകെൻറ (33) മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സഹോദരി വസന്തിയും സഹോദരൻ ചുടലയുമടങ്ങുന്ന സംഘമെത്തി തിരിച്ചറിഞ്ഞത്. ചാത്തന്നൂർ എസ്.ഐ നിസാറിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. അതിനിടെ, മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ ജില്ല ആശുപത്രിയിലെ ആംബുലൻസ് അനുവദിച്ചിെല്ലന്ന് പരാതി.
തുടർന്ന്, പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കും അവിടെനിന്ന് സംസ്കാരത്തിന് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഡി.വൈ.എഫ്.ഐയുടെ ആംബുലൻസ് സൗജന്യമായി വിട്ടുകൊടുക്കുകയായിരുന്നു. സഹായധനമായി ഡി.വൈ.എഫ്.ഐയും, സി.പി.എമ്മും പതിനായിരം രൂപ വീതം നൽകുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.