പുഷ്പ, പ്രമോദ്, ശ്രീജയ
കോഴിക്കോട്: തടമ്പാട്ടുത്താഴത്ത് രോഗികളായ സഹോദരിമാരെ കൊല ചെയ്ത സംഭവത്തിൽ സഹോദരന്‍റെ മൃതദേഹം ലഭിച്ചു. തലശേറി കുയ്യാലി പുഴയിൽ നിന്നാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്. 60 വയസ് തോന്നിക്കുന്ന ഒരാളുടെ മൃതദേഹം ലഭിച്ചുവെന്ന വിവരത്തെ തുടർന്ന് കോഴിക്കോട് നിന്ന് പൊലീസ് തലശേരിയിലേക്ക് തിരിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആത്മഹത്യായാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ പ്രമോദിനെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫറോക്ക് പാലം ജംങ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്. ഈ പ്രദേശത്ത് ഉൾപ്പെടെ പൊലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
സഹോദരിമാരെ പരിചരിക്കാൻ കഴിയാത്തതിനാൽ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും സഹോദരിമാരും താമസിച്ചിരുന്നത്. രോഗികളായ സഹോദരിമാരെ പരിചരിക്കാൻ കഴിയാത്തതിനാലാണ് പ്രമോദ് കടുംകൈ ചെയ്തതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.