ദീപക്

ഇടുക്കി സ്വദേശിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: റിമാൻറിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി തലശ്ശേരിയിൽ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് പഴശ്ശി മയ്യിൽ ജൂബിലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദീപക്കിനെയാണ് (28) അറസ്റ്റ് ചെയ്തത്.

2022 ഏപ്രിൽ 13ന് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂൾ പരിസരത്ത് ഇടുക്കി മാങ്കുളം പാമ്പുകയംകര സ്വദേശി പുല്ലാനി കിഴക്കേതിൽ വീട്ടിൽ അജയ കുമാറിനെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഇരിങ്ങാലക്കുട എസ്.എച്ച്.ഒ കെ.ജെ. ജിനേഷ്‌, സി.പി.ഒ മാരായ ദേവേഷ്, കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    
News Summary - Murder of Idukki native: Suspect who went on the run arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.