പറവൂർ: പുത്തൻവേലിക്കരയിൽ യുവാവ് കുത്തേറ്റുമരിച്ചു. കൂടെ ഉണ്ടായിരുന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ തൃശൂരിലെ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻവേലിക്കര നമ്പ്രാത്ത് ശെൽവരാജിെൻറ മകൻ സംഗീത് (19) ആണ് മരിച്ചത്. ഒളാട്ടുപുറത്ത് ഫ ്രാൻസിസിെൻറ മകൻ ക്ലിൻറാണ് (26) ആശുപത്രിയിലുള്ളത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പടയാമ്പിലാണ് സംഭവം. സംഭവത്തിൽ കൃഷ ്ണദേവ്, ജെഫ്രിൻ എന്നിവർക്കെതിരെ കേസെടുത്തു. ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും ക്ലിൻറിനെയും വഴിയിൽ തടഞ്ഞുനിർത്തി കുത്തി പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റശേഷവും ഇരുവരും ബൈക്കിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാൻ ശ്രമിച്ചുവെങ്കിലും പുത്തൻവേലിക്കര ബസാറിൽ എത്തിയപ്പോഴേക്കും റോഡിൽ വീഴുകയായിരുന്നു. നാട്ടുകാർ സംഗീതിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. ക്ലിൻറിനെ വിദഗ്ധ ചികിത്സക്കായി തൃശൂർക്ക് കൊണ്ടുപോയി.
സുഹൃത്തുക്കൾ തമ്മിലുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വിനോദയാത്രയെ തുടർന്നുണ്ടായ വൈരാഗ്യമാണ് കത്തിക്കുത്തിനും മരണത്തിനും കാരണമായതെന്ന് പറയുന്നു. സംഗീതിെൻറ മൃതദേഹം സംസ്കരിച്ചു. മാതാവ്: ബിന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.