തമിഴ്​നാട്ടിൽ നിന്നെത്തിയ യുവതിയുടെ കൊലപാതകം: ഭർത്താവ്​ പിടിയിൽ

രാജകുമാരി (ഇടുക്കി): പൂപ്പാറയിലെ ബന്ധുവീട്ടിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. തമിഴ്നാട് വടക്കംപെട്ടി സ്വദേശി ഇമ്പരാജിനെയാണ്​ (41) ദേവികുളം സി.ഐ കെ.എസ്. ജയ​​െൻറ നിർദേശപ്രകാരം ശാന്തൻപാറ, രാജാക്കാട് പൊലീസ് സംഘം വെള്ളിയാഴ്​ച രാവിലെ ഉശിലംപെട്ടിയിൽനിന്ന്​ അറസ്​റ്റ്​ ചെയ്തത്. ഇമ്പരാജി​​െൻറ ഭാര്യ ശെല്‍വിയെയാണ്​ (35) വ്യാഴാഴ്ച വൈകീട്ട്​ പൂപ്പാറ മൂലത്തുറയിലെ ബന്ധുവായ മല്ലികയുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
 
ഭർത്താവുമായി വഴക്കിട്ട് ബുധനാഴ്ചയാണ് ശെൽവി അച്​ഛ​​െൻറ സഹോദരി മല്ലികയുടെ പൂപ്പാറ മൂലത്തുറയിലെ വീട്ടിലെത്തിയത്. തോട്ടം തൊഴിലാളിയായ മല്ലിക വ്യാഴാഴ്ച പണിക്കുപോയി വൈകീട്ട്​​ മൂന്നോടെ മടങ്ങിവന്നപ്പോഴാണ് ശെൽവിയെ മരിച്ചനിലയിൽ കണ്ടത്. വ്യാഴാഴ്ച രാവിലെ ശെൽവിയുടെ ഭർത്താവ് ഇമ്പരാജിനെ മൂലത്തുറ ഭാഗത്ത് ചിലർ കണ്ടിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 

ശാന്തൻപാറ എസ്.ഐ വി. വിനോദ്കുമാർ, രാജാക്കാട് എസ്​.ഐ പി.ഡി. അനൂപ്മോൻ, സി.പി.ഒമാരായ പ്രദീപ്കുമാർ, രമേശൻ, നിബിൻ ബി. രാജു, സി.വി. സനീഷ് എന്നിവരുൾപ്പെട്ട സംഘം വ്യാഴാഴ്ച രാത്രിതന്നെ പ്രതിയെ അന്വേഷിച്ച് തമിഴ്നാട്ടിലെത്തി. വെള്ളിയാഴ്​ച പിടികൂടുകയായിരുന്നു. ഭാര്യയുടെ പരപുരുഷ ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശെൽവി മൂലത്തുറയിലെ ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതനുസരിച്ച്​ എത്തിയ പ്രതി വഴക്കിട്ട് കൈയിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ്​​ പൊലീസ് പറയുന്നത്. പോസ്​റ്റ്​മോർട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ ശനിയാഴ്​ച കോടതിയിൽ ഹാജരാക്കും.
 
Tags:    
News Summary - murder -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.