തിരുവനന്തപുരം: തമിഴ്നാട് അഞ്ചു ഗ്രാമം പൊലീസ്സ്റ്റേഷൻ പരിധിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം തിരുവനന്തപുരത്ത് നടന്ന കൊലപാതകമാണെന്ന് തെളിഞ്ഞു. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം മണക്കാട്ട് വീട്ടിൽ കൊച്ചുമോൻ എന്ന ആകാശാണ് (22) കൊല്ലെപ്പട്ടത്. കേസുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇവർ ഉൾപ്പെടെ നാലു പേരാണ് പ്രതികൾ. മണക്കാട് സ്വാഗത് നഗറിൽ രേഷ്മ (27), വലിയതുറ വാട്സ് റോഡ് ടി.സി 71 / 641ൽ അൽഫോൺസ എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. അൽഫോൺസയുടെ മകനും രേഷ്മയുടെ ഭർത്താവുമായ മുഖ്യപ്രതി അനു അജു (27) ഒളിവിലാണ്. മറ്റൊരു പ്രതി കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടിൽ ജിത്തു എന്ന ജിതിൻ (22) മോഷണക്കേസിൽ ജയിലിലാണ്. ഇവർ ഗൂഢാേലാചന നടത്തിയാണ് കൊലപാതകം ചെയ്തതെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മരിച്ചത് ആകാശാണെന്ന് വ്യക്തമായെങ്കിലും കൂടുതൽ സ്ഥിരീകരണത്തിനായി ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തും. പ്രതിയായ രേഷ്മ പൊലീസിന് നൽകിയ രഹസ്യവിവരവും മരിച്ച യുവാവിെൻറ കൈയിലെ പച്ചകുത്തുമാണ് കേസിൽ നിർണായകമായത്. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് തമിഴ്നാട് അഞ്ചുഗ്രാമം സ്റ്റേഷൻ പരിധിയിൽപ്പെട്ട ശുചീന്ദ്രം കൊറ്റയടി ഭാഗത്ത് വിജനമായ പ്രദേശത്തെ കുളത്തിനു സമീപത്തുനിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം തമിഴ്നാട് പൊലീസ് കണ്ടെത്തിയത്.
അഞ്ചുഗ്രാമം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സിറ്റി ഷാഡോ പൊലീസ് കൊലപാതകത്തിെൻറ ചുരുളഴിച്ചത്. ബൈക്ക് മോഷണ സംഘമായ അനുവും ആകാശും ജിത്തുവും തമ്മിലുണ്ടായ മോഷണമുതൽ വിറ്റുകിട്ടിയ പണത്തെച്ചൊല്ലിയുള്ള തർക്കവും മോഷണവിവരം പൊലീസിനെ അറിയിക്കുമെന്ന ആകാശിെൻറ ഭീഷണിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാർച്ച് 30ന് ആകാശിനെ രേഷ്മയുടെ ഫോണിൽനിന്ന് വിളിച്ച് വലിയതുറയിലെ വർക്ക്ഷോപ്പിൽ എത്തിച്ചു. തുടർന്ന് മദ്യത്തിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയശേഷം രേഷ്മയുടെ ചുരിദാറിെൻറ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം വർക്ക്ഷോപ്പിെൻറ ഒരു ഭാഗത്ത് ഷീറ്റ് മൂടി ഇട്ട ശേഷം, ആകാശിെൻറ മൊബൈൽ ടവർ ലൊക്കേഷൻ മറ്റൊരു സ്ഥലത്ത് കാണിക്കുന്നതിനായി അനുവും രേഷ്മയും ജിത്തുവും ചേർന്ന് ആകാശിെൻറ ഫോണുമായി കൊല്ലത്ത് പോയി. ആകാശിെൻറ ഫേസ്ബുക്ക് പേജിൽ പത്തനംതിട്ടയിലേക്ക് പോകുകയാണെന്ന രീതിയിൽ സ്റ്റാറ്റസ് ഇടുകയും ചെയ്തു. തുടർന്ന് തിരിച്ചെത്തിയ മൂവരും പിറ്റേന്ന് പുലർച്ച മൃതദേഹവുമായി തമിഴ്നാട്ടിലേക്ക് തിരിച്ചു. അനുവിെൻറ മാതാവ് അൽഫോൺസ പരിസരം വീക്ഷിച്ചു നിൽക്കെയാണ് സംഘം കാറിെൻറ ഡിക്കിയിൽ മൃതദേഹവുമായി പുറപ്പെട്ടത്. പുലർച്ച അേഞ്ചാടെ ശുചീന്ദ്രം ഭാഗത്തെത്തിയ സംഘം വിജന പ്രദേശത്തെ കുളത്തിന് സമീപം മൃതദേഹം വലിച്ചിറക്കി കൈവശം സൂക്ഷിച്ചിരുന്ന പെേട്രാൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തിരികെയെത്തിയ സംഘം വർക്ക്ഷോപ്പിലെത്തി തെളിവ് നശിപ്പിച്ച ശേഷം സാധാരണ ജീവിതം നയിച്ചുവരുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.