Posted On
date_range Updated On
date_range വസ്ത്രക്കടയിൽ ഭാര്യയുടെ കഴുത്തറുക്കാൻ ശ്രമം; ഭർത്താവ് പിടിയിൽ
എടവണ്ണ (മലപ്പുറം): ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലിൽ അഷ്റഫിനെയാണ ് (52) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ എടവണ്ണ ഒതായി വേരുപാലം സ്വദേശി പാലോളി ഫൗസിയയെ (40) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ എടവണ്ണ സീതിഹാജി പാലത്തിന് സമീപത്തെ വസ്ത്രവ്യാപാരക്കടയിലാണ് സംഭവം.
ഫൗസിയ ജോലി ചെയ്യുന്ന എടവണ്ണ സീതിഹാജി പാലത്തിന് സമീപത്തെ വസ്ത്ര മൊത്തവ്യാപാര കടയിലെത്തിയാണ് േബ്ലഡുപയോഗിച്ച് കഴുത്തറുത്ത് പരിക്കേൽപ്പിച്ചത്. എതിർവശത്തെ കെട്ടിടത്തിൽ കോൺക്രീറ്റ് ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഒച്ച വെച്ചതോടെ കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് അഷ്റഫ് ഇറങ്ങിയോടി.
ടിപ്പർ ലോറിയിൽ കയറി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ഗുരുതര പരിക്കേറ്റ ഫൗസിയയെ ആദ്യം എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.