പൂക്കോട്ടുംപാടം (മലപ്പുറം): കൂറ്റമ്പാറ മുണ്ടമ്പ്ര മുഹമ്മദാലി വധക്കേസിലെ പ്രതി ചാലി യാർ മൈലാടി സ്വദേശി പഴംകുളത്ത് സലീമിനെ (50) നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിലെ നി ലംപതി അംബേദ്കർ കോളനി റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഇതുവഴി പോയ വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
2017 ഫെബ്രുവരി 24നാണ് ഐ.എൻ.ടി.യു.സി നേതാവും ഡ്രൈവറുമായിരുന്ന കൂറ്റമ്പാറ ചെറുമിറ്റിക്കോട് സ്വദേശി മുണ്ടമ്പ്ര മുഹമ്മദാലിയെ സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് സലീം കുത്തി കൊലപ്പെടുത്തിയത്. കേസിെൻറ വിചാരണ നടക്കുകയാണ്. മുഹമ്മദാലി വാങ്ങിയ പണം കുടുംബം നൽകണമെന്നാവശ്യപ്പെട്ട് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസ് നടക്കുന്നതിനാൽ വിധിയാകാതെ പണം നൽകാൻ കഴിയില്ലെന്ന നിലപാട് കുടുംബം പൊലീസിനെ അറിയിച്ചു.
സലീമിെൻറ മരണം ആത്ഹത്യതന്നെയാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യവും വിഷകുപ്പിയും വെള്ളവും ഇയാൾ എഴുതിയതെന്ന് കരുതുന്ന കുറിപ്പും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാട് സംബന്ധിച്ച കണക്കുകൾ എഴുതിയ കടലാസിൽ എെൻറ കുടുംബത്തെ നശിപ്പിച്ച ആർക്കും മാപ്പില്ല എന്നും എഴുതിയിട്ടുണ്ട്. 100 മീറ്റർ മാറി ബൈക്കും കണ്ടെത്തി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഇഷാം, ആഷിഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.