ഭിന്നത മറനീക്കി എൽ.ഡി.എഫ്​; മുഖ്യമന്ത്രിയെ ഖണ്ഡിച്ച്​  റവന്യൂ മന്ത്രി

തിരുവനന്തപുരം: മൂന്നാർ ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ, സർക്കാർ ഭൂമി കൈയേറി മലമുകളിൽ സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയ റവന്യൂ അധികൃതരുടെ നടപടിയെ ചൊല്ലി, മുഖ്യമന്ത്രിയും സി.പി.െഎ നേതൃത്വവും തമ്മിൽ ഉയർന്ന ഭിന്നത എൽ.ഡി.എഫ് േയാഗത്തിലും മറനീക്കി. ഇടുക്കി കലക്ടറും സബ് കലക്ടറും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയപ്പോൾ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അതിന് എണ്ണിയെണ്ണി മറുപടി നൽകി. കൈയേറ്റം ഒഴിപ്പിക്കലിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന നിർദേശം മുഖ്യമന്ത്രിയാണ് മുന്നോട്ടു വെച്ചത്. ഇതിനോട് മറ്റു ഘടകകക്ഷികൾ കൂടി യോജിച്ചതോടെ കൈയേറ്റം ഒഴിപ്പിക്കലിൽ പൊതുസമവായത്തിൽ എത്താൻ സർവകക്ഷി യോഗം വിളിക്കാൻ സർക്കാറിനോട് യോഗം ആവശ്യപ്പെട്ടു. എൽ.ഡി.എഫിന് ശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഇടുക്കി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതു തീരുമാനമായി മാറുകയും ചെയ്തു. 

കുരിശ് പൊളിച്ചു മാറ്റിയതിൽ അവധാനത പുലർത്തിയില്ലെന്ന വികാരം സി.പി.െഎ ഒഴികെ കക്ഷികൾ യോഗത്തിൽ പങ്കുവെച്ചു. വി.എസ്. അച്യുതാനന്ദനും സി.പി.എം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രശ്നങ്ങൾ പരിഹരിച്ച് രമ്യമായ അന്തരീക്ഷം ഉണ്ടാക്കണമെന്ന നിലപാട് സ്വീകരിെച്ചങ്കിലും സി.പി.െഎയും മുഖ്യമന്ത്രിയും വാദമുഖങ്ങളിൽ ഉറച്ചു നിന്നു. ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ  ചേർന്ന  യോഗം ഇരുവരും തമ്മിെല ഭിന്നത കൂടുതൽ തുറന്നു കാട്ടുന്നതായി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമൊത്താണ് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ എന്നിവർ യോഗത്തിനെത്തിയത്. അതോടെ വ്യാഴാഴ്ച മുഖ്യമന്ത്രി കോട്ടയത്ത് ഉയർത്തിയ വാദങ്ങൾക്ക് മറുപടി ഉണ്ടാവുമെന്ന് തീർച്ചയായിരുന്നു. 

  ഒഴിപ്പിക്കൽ വിഷയം പരിഗണനക്ക് എത്തിയതോടെ മുഖ്യമന്ത്രി മുൻ നിലപാട് ആവർത്തിച്ചു. കൈയേറ്റം ഒഴിപ്പിക്കലിൽ സർക്കാറിന് നിലപാട് മാറ്റമില്ലെന്ന് വ്യക്തമാക്കിയ പിണറായി, കുരിശ് പൊളിച്ച് നീക്കിയതിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെന്ന് പറഞ്ഞു. കുരിശ് പൊളിക്കുന്നതിെൻറ ദൃശ്യങ്ങൾ ചാനലുകളിൽ വന്നത്  കേരളത്തിനു പുറത്തുള്ളവരുെട മനസ്സിൽ സർക്കാറിനെ ക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കും. വികാര പ്രതികരണങ്ങൾക്ക് സാധ്യതയുള്ള വിഷയമായിരുന്നിട്ടും  ജില്ല ഭരണാധികാരികൾ നടപടിക്കു മുമ്പ് സർക്കാറുമായി ചർച്ചക്ക്  തയാറായില്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊളിച്ചതെന്ന തെൻറ മുൻനിലപാടും  ആവർത്തിച്ചു. ഇത്തരം നടപടികൾക്കു പകരം പട്ടയം നൽകുന്നതിനാണ് ഉൗന്നൽ നൽകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

എന്നാൽ, മുഖ്യമന്ത്രിയുടെ വാദങ്ങളെ മുഴുവൻ റവന്യൂ മന്ത്രി  ഖണ്ഡിച്ചു. നടപടിക്രമങ്ങൾ പാലിച്ചാണ്  പൊളിക്കൽ നടപടി പൂർത്തിയാക്കിയതെന്ന് ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ‘ആദ്യം നോട്ടീസ് നൽകി. അതു കൈപ്പറ്റാത്തതിനെ തുടർന്ന് കെട്ടിടത്തിൽ പതിച്ചു. എന്നാൽ, കൈയേറ്റക്കാർ ഉടുമ്പൻചോല െഡപ്യുട്ടി തഹസിൽദാർക്ക് വക്കീൽ നോട്ടീസ് അയക്കുകയും ഒപ്പം ഭൂമി പതിച്ച് കിട്ടാനായി കലക്ടർക്ക് അപേക്ഷ നൽകുകയുമായിരുന്നു. അത് ഹിയറിങ്ങിനു വെച്ച് കുരിശ് സ്ഥാപിച്ചതുൾപ്പെടെ ഭൂമി, സർക്കാർ ഭൂമിയെന്ന് കണ്ടെത്തി കലക്ടർ അപേക്ഷ തള്ളി. ഒപ്പം ഏഴു ദിവസത്തിനകം കൈയേറ്റ ഭൂമിയിൽനിന്ന് സ്വയം ഒഴിയണമെന്ന്  നോട്ടീസും നൽകി. തുടർന്ന് 12ാം ദിവസമാണ് പൊളിച്ചു നീക്കിയത്’  -മന്ത്രി ചൂണ്ടിക്കാട്ടി. 
കൈയേറ്റം ഒഴിപ്പിച്ചതിനെ ക്രൈസ്തവ സംഘടനകൾ ഒന്നും എതിർത്തിട്ടില്ലെന്ന് കാനം രജേന്ദ്രനും പറഞ്ഞു. കൈയേറ്റം നടത്തിയവരെ മറ്റു സഭാ നേതൃത്വങ്ങൾ ആരും അംഗീകരിക്കുന്നില്ല. ഇവരുമായി സഹകരിക്കരുത് എന്നുവരെ അവർ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുരിശ് നീക്കുന്നതിൽ അവധാനത പുലർത്തണമായിരുെന്നന്ന് അഭിപ്രായം പ്രകടിപ്പിച്ച് മറ്റ് ഘടകകക്ഷി നേതാക്കൾ മുഖ്യമന്ത്രിയുടെ വികാരത്തോട് യോജിച്ചു. തുടർന്നാണ് മുഖ്യമന്ത്രി മുന്നോട്ട്വെച്ച സർവകക്ഷി യോഗം എന്ന ആവശ്യത്തിലേക്ക് എത്തിയത്.  വൻകിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികൾ തുടർന്നും സ്വീകരിക്കണമെന്നും  യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിൽ 1977 ജനുവരി ഒന്നിനു മുമ്പുള്ള കുടിയേറ്റക്കാർക്ക് മേയ് നാലാം വാരേത്താടെ പട്ടയം നൽകുന്ന  നടപടികൾ ഉൗർജിതപ്പെടുത്താനും തീരുമാനമായി. 

 


 

Tags:    
News Summary - munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.