കൈയ്യേറ്റം ഒഴിപ്പിക്കൽ: സി.പി.ഐക്ക് ആർ.എസ്.പിയുടെ പിന്തുണ

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ആർ.എസ്.പി. ഇടതുപക്ഷ നന്മ ചോര്‍ന്നു പോയിട്ടില്ലെന്നതിന് തെളിവാണ് സി.പി.ഐ നിലപാടെന്ന് ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

വി.എസിന്‍റെ കാലത്ത് കൈയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ചവരാണ് ഇപ്പോള്‍ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടിയിൽ സി.പി.ഐക്ക് എല്ലാ പിന്തുണയും നൽകുന്നതായും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഭൂമാഫിയയെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. അധോലോക ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. മൂന്നാറിലെ  നിലപാടില്‍ സി.പി.ഐ ഒറ്റക്കല്ലെന്നും കൈയ്യേറ്റം ഒഴിപ്പിക്കുക എന്ന നിലപാട് തന്നെയാണ് യു.ഡി.എഫ് നിലപാടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

 

 

 

Tags:    
News Summary - munnar encroachment rsp support to cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.