പീഡന കേസിൽ അറസ്റ്റിലായ ഷാജി

41കാരിയെ ഫോട്ടോ കാണിച്ച് രണ്ടുവർഷം പീഡിപ്പിച്ച നഗരസഭ ഡ്രൈവർ പിടിയിൽ

ചെങ്ങന്നൂർ: തിരുവനന്തപുരം സ്വദേശിയായ 41കാരിയെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുവർഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ നഗരസഭയിലെ ഡ്രൈവറായ തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരി ബാബുഭവനത്തിൽ ഷാജി(39)യാണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.

സ്ത്രീയെ ഇയാൾ 2021 മുതൽ കോവളം, കുട്ടിക്കാനം, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു വരികയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. മാന്നാർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു കേസ് അന്വേഷണ ചുമതല.


Tags:    
News Summary - Municipality driver arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-22 02:11 GMT