കള്ളാടി ദുരന്തബാധിതർക്കുള്ള സർക്കാർ ധനസഹായം കൈമാറി
കൽപറ്റ: കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി. അപകടത്തില്‍ മരണപ്പെട്ട എട്ടുപേരുടെ (ചന്ദ്രബാന്‍ -മദ്ധ്യപ്രദേശ്, ബികാഷ് കുമാര്‍ -ബീഹാര്‍, അന്‍മോല്‍ -ജാര്‍ഖണ്ഡ്, ബിക്രം സിങ് റാണ -ഹിമാചല്‍ പ്രദേശ്, രാഹുല്‍ ശര്‍മ -ഹിമാചല്‍ പ്രദേശ്, മുഹമ്മദ് ഇംറാന്‍ അന്‍സാരി -ബീഹാര്‍, രാകേഷ് ഗുച്ചൈത് -പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന്‍ അന്‍സാരി -ഉത്തര്‍പ്രദേശ്) കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ കൈമാറി. ഗുരുതര പരിക്കേറ്റ നാലുപേര്‍ക്ക് (സൂരജ് യാദവ്, സഞ്ജയ് ഠാക്കൂര്‍, രജനീഷ് റാവത്ത്, ദിലീപ് യാദവ്) രണ്ട് ലക്ഷം രൂപ വീതവും സാരമായി പരിക്കേറ്റ അഞ്ച് പേര്‍ക്ക് (ടി.കെ. കുഞ്ചു, ഹിര്‍കുമാര്‍, തന്മയ് ഘോഷ്, കൂടമ്മാല്‍, സന്തോഷ് കുമാര്‍) എന്നിവർക്ക് 25,000 രൂപ വീതവും അനുവദിച്ചു. ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.