പെരുമ്പാവൂര്‍: മുംബൈയിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം പെരുമ്പാവൂരില്‍ ശക് തമാക്കുമെന്ന് സൂചന. കേസിലെ പ്രധാന പ്രതിയായ കാലടി തുറവുങ്കര സ്വദേശി നിസാര്‍ അലിയാ രിെൻറ പെരുമ്പാവൂർ ബന്ധമാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണം. മുംബൈയിലെ ഡോംഗ്രിയില ് റവന്യൂ ഇൻറലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ദുബൈയില്‍നിന്ന് വര്‍ഷങ്ങളായി സ്വര്‍ണം കടത്തുന്ന നിസാര്‍ അലിയാര് സഹായികൾ വഴി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം.
ഇതില്‍ പ്രധാന കണ്ണികളാണ് കണ്ടന്തറ കാരോത്തി മുഹമ്മദ് ആസിഫും വല്ലം സ്വദേശി മുഹമ്മദ് ഫാസിലുമെന്നാണ് നിഗമനം. ഇവരെ തേടി ഇൻറലിജന്‍സ് ഉദ്യോഗസ്ഥര്‍ പെരൂമ്പാവൂരില്‍ പല തവണ എത്തിയെങ്കിലും പിടികൂടാനായില്ല. ഇവരോട് അടുപ്പമുള്ളവരെയും നിസാര്‍ അലിയാരിെൻറ ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇമെള്ട്ട് എക്സ്ട്രൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ലൈസന്സിെൻറ മറവിലാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.
ഔഷധി ജങ്ഷനിലെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ ഈ മാസം ആദ്യം മുംബൈയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് വിവരം പുറത്ത് അറിയുന്നത്. ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മുറി തുറക്കാതെ കിടക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സി സ്റ്റാൻഡിന് സമീപത്തെ ഗോഡൗണിലും നിസാര്‍ അലിയാരിെൻറ ബന്ധുക്കളുടെ വീട്ടിലും മുഹമ്മദ് ആസിഫിെൻറ വീട് കേന്ദ്രീകരിച്ചുമാണ് അന്ന് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.