അവസര സേവകന്മാര്‍ പാര്‍ട്ടിക്ക് ബാധ്യത -മുല്ലപ്പള്ളി

കണ്ണൂർ: ശശി തരൂര്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂര്‍ എന്തിന് വേണ്ടിയാണ് മോദിയെ സ്തുതിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസര സേവകന്മാര്‍ പാര്‍ട്ടിക്ക് ബാധ്യതയായിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയുടെ ഉദാഹരണം കോണ്‍ഗ്രസിന് മുന്നിലുണ്ട്. തരൂരിന്‍റെ മാനസാന്തരത്തിന്റെ കാരണം തരൂര്‍ തന്നെ വിശദീകരിക്കണം. അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Full View

മോദിയെ മഹത്​വത്​കരിക്കുന്നത്​ കോൺഗ്രസുകാര​​െൻറ ഉത്തരവാദിത്തമല്ല -ബെന്നി ബഹ​നാൻ
കൊച്ചി: മോദിയെ മഹത്​വത്​കരിക്കലല്ല കോൺഗ്രസ്​ നേതാക്കളുടെ ഉത്തരവാദിത്തമെന്നും മോദിയെ എതിർക്കു​േമ്പാൾ അസ്വസ്​ഥതകൊള്ളുന്ന കോൺഗ്രസ്​ നേതാക്കളുടെ മനസ്സിൽ എന്താണെന്ന്​ കോൺഗ്രസ്​ നേതൃത്വം അടിയന്തരമായി അന്വേഷിച്ച്​ കണ്ടെത്തണമെന്നും യു.ഡി.എഫ്​ കൺവീനർ ബെന്നി ബഹനാൻ എം.പി. ശശിതരൂർ എം.പി ഉൾപ്പെടെ ചില കോ​ൺഗ്രസ്​ നേതാക്കൾ മോദിയെ അനുകൂലിച്ച്​ നടത്തിയ പ്രസ്​താവനകൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തെറ്റായ നടപടിയാണിത്​. ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ​ഇക്കാര്യത്തിൽ കോൺഗ്രസിന്​ വ്യക്​തമായ കാഴ്​ചപ്പാടുണ്ട്​. ഒരു സർക്കാറി​​െൻറ നയങ്ങളെയും പരിപാടികളെയും എതിർക്കു​േമ്പാൾ സ്വാഭാവികമായി പ്രധാനമന്ത്രിയെയും എതിർക്കേണ്ടിവരും. ഇന്ത്യയിലെ ഇന്നത്തെ പല പ്രശ്​നങ്ങളുടെയും പ്രധാനകാരണം മോദിയാണ്​.രാജ്യത്ത്​ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അജണ്ട ആർ.എസ്​.എസ്​ സംഘ്​പരിവാർ അജണ്ടയാണ്​. മോദിയെ അനുകൂലിക്കുന്നവർക്കെതിരെ എന്ത്​ നടപടി സ്വീകരിക്കണമെന്ന്​ എ.ഐ.സി.സിയാണ്​ തീരുമാനിക്കേണ്ടത്​ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mullappally Ramachandran Criticizes Shashi Tharoor-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.