തിരുവനന്തപുരം: പൊലീസ് തപാൽ വോട്ട് ക്രമക്കേടിൽ ഉന്നത പൊലീസ്ഉദ്യോഗസ്ഥരും സി.പി.എം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവര്‍ ഉള്‍പ്പെട്ടതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ യഥാർഥ പ്രതികള്‍ നിയമത്തിനുമുന്നില്‍ വരില്ല. അട്ടിമറിയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പങ്കില്ലെന്ന് പറയാന്‍ സാധ്യമല്ല. അദ്ദേഹത്തിെൻറ അറിവും സമ്മതവുമില്ലാതെ പൊലീസ് വോട്ടുകളില്‍ കൃത്രിമം നടക്കില്ല. ഉന്നതരുടെ പങ്ക് തെളിയിക്കേണ്ടതുണ്ടെന്നും അത് ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സാധ്യമാകൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.