മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 കടന്നു, രണ്ടാമത്തെ മുന്നറിയിപ്പ് ലഭിച്ചു; ഡാം നാളെ തുറക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു. രാവിലെ അഞ്ചിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സെ​ക്ക​ൻ​ഡി​ൽ 5800 ഘ​ന​യ​ടി (ക്യുസെക്സ്) ജ​ല​മാ​ണ് അണക്കെട്ടിലേക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. ഇന്നലെ രാത്രി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായിരുന്നു. തമിഴ്നാട് സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.

ജലനിരപ്പ് 138 അടിയിലേക്ക് എത്തിയതോടെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകി. പുലർച്ചെ മൂന്നു മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി നാളെ രാവിലെ ഏഴു മണി മുതൽ സ്പിൽവേ ഷട്ടർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് ജല വിഭവവകുപ്പ് അറിയിച്ചു.

അതേസമയം, പീ​രു​മേ​ട് താ​ലൂ​ക്കി​ലെ ഏ​ല​പ്പാ​റ, ഉ​പ്പു​ത​റ, പെ​രി​യാ​ര്‍, മ​ഞ്ചു​മ​ല വി​ല്ലേ​ജു​ക​ൾ, ഇ​ടു​ക്കി താ​ലൂ​ക്കി​ലെ അ​യ്യ​പ്പ​ന്‍കോ​വി​ല്‍, കാ​ഞ്ചി​യാ​ര്‍ വി​ല്ലേ​ജു​ക​ള്‍, ഉ​ടു​മ്പ​ഞ്ചോ​ല താ​ലൂ​ക്കി​ലെ ആ​ന​വി​ലാ​സം എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്ന്​ 3220 പേ​രെ മാ​റ്റി പാ​ര്‍പ്പി​ക്കണം. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

അണക്കെട്ടിൽ നിന്ന് തുറന്നു വിടുന്ന വെള്ളം കടന്നു വരുന്ന പെരിയാറിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെയോ ചുമതലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ നിർദേശ പ്രകാരം ഇന്ന് രാവിലെ ഏഴു മണി മുതൽ ക്യാമ്പുകളിലേക്ക് മാറ്റാൻ നടപടി തുടങ്ങി. ഇവർക്ക് മാറാനുള്ള വാഹന സൗകര്യം അതാത് സ്ഥലത്ത് ഏർപ്പാടാക്കിയിട്ടുണ്ട്.

തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്യാമ്പിലും ചാർജ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. ക്യാമ്പിലേക്ക് മാറുന്നവരുടെ വീടുകളിൽ പൊലീസ് നൈറ്റ് പട്രോളിങ് ഏർപ്പാടാക്കിയതാനും ജില്ലാ കലക്ടർ അറിയിച്ചു.

Tags:    
News Summary - Mullaperiyar Dam water level crosses 138,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.