കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ:കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ അനീഷിന്‍റെ വീട്ടിലെ മോട്ടർ നന്നാക്കാനാണ് സുഭാഷ് ആദ്യം കിണറ്റിൽ ഇറങ്ങിയത്. സുഭാഷിന് കിണറ്റിൽ ഇറങ്ങിയപ്പോൾ ശ്വാസം മുട്ടി.

ഇത് കണ്ട് ബാബു സുഭാഷിനെ രക്ഷിക്കാനായി കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ബാബുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ബാബു ചെത്തുതൊഴിലാളിയാണ്.  

Tags:    
News Summary - The person who came down to save the youth trapped inside the well died of suffocation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.