ആഴക്കടലിൽ വീണ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി കോസ്റ്റ് ഗാർഡ് -വിഡിയോ

കോഴിക്കോട്: ബോട്ടിൽ നിന്ന് ആഴക്കടലിൽ വീണ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി തീര സംരക്ഷണസേന. ബേപ്പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെ ആഴക്കടലിൽ മുങ്ങിതാഴ്ന്ന യുവാവിനെയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷിച്ചത്. തമിഴ്നാട് കുളച്ചൽ സ്വദേശി അജിൻ (26) ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എ.എൽ.എച്ച് എം.കെ 3 ഹെലികോപ്റ്റർ ഉപയോഗിച്ചാണ് മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. ശ്വാസകോശത്തിൽ വള്ളം കയറി ആരോഗ്യസ്ഥിതി മോശമായ യുവാവിനെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകി. കൊച്ചിയിലെ ആശുപത്രിയിലേക്ക് മത്സ്യത്തൊഴിലാളിയെ മാറ്റിയിട്ടുണ്ട്.

Full View

Tags:    
News Summary - Coast Guard rescued the fisherman who fell in the deep sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.