മുല്ലപ്പെരിയാര്‍: ജലനിരപ്പ് കുറക്കുന്നതിന്​ തമിഴ്​നാട്​ സഹകരിക്കണമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട്  ആവശ്യപ്പെട്ടു. അണക്കെട്ടിന്‍റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കണം. മുല്ലപ്പെരിയാറിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തി. 142 അടിയില്‍ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കും. അതിനാല്‍ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തമിഴ്നാടിന്‍റെ എഞ്ചിനീയര്‍മാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പളനിസ്വാമിക്ക് മുഖ്യമന്ത്രി അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ എത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങിനോട്​ അഭ്യര്‍ത്ഥിച്ചു. മുല്ലപ്പെരിയാറിലേക്ക് വന്നുചേരുന്ന വെള്ളത്തിന്‍റെ അളവ് പുറത്തുവിടുന്ന വെള്ളത്തേക്കാള്‍ അധികമാണ്. അതിനാല്‍ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി സംസാരിക്കുകയും ഇക്കാര്യം പിണറായി വിജയനെ വിളിച്ച്​ അറിയിക്കുകയും ചെയ്​തിട്ടുണ്ട്​. 

കേരളത്തിൽ മഴ കനത്തതോടെ 39 അണക്കെട്ടുകളിൽ  36  എണ്ണവും തുറന്നിട്ടുണ്ട്​. 

Tags:    
News Summary - Mullaperiyar dam issue: Pinarayi requested Tamilnadu- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.