മുക്കം സർവിസ് സഹകരണ ബാങ്ക് ​െതരഞ്ഞെടുപ്പിൽ സംഘർഷം; കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു

മുക്കം: മുക്കം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞടുപ്പിൽ സംഘർഷം. പൊലീസ്​ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഞായറാഴ്ച രാവിലെ എട്ടു മണിക്ക് നീലേശ്വരം രാജാസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തെരഞ്ഞെടുപ്പ് സംഘർഷത്തോടെയാണ്​ തുടങ്ങിയത്​. 8.30ന്​ പൊലീസിനു നേരെ കല്ലേറുണ്ടായതോടെയാണ്​ പ്രശ്നം രൂക്ഷമായത്.

സ്കൂൾ ഗേറ്റി​​​െൻറ മുന്നിൽ വോട്ടുചെയ്യാനെത്തുന്നവർക്കുള്ള തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിനിടയിൽ പൊലീസിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു. കള്ള വോട്ട് ചെയ്യാനെത്തിയെ വരെ കടത്തിവിട്ടെന്ന ആരോപണമുന്നയിച്ച് റോഡിൽനിന്ന് കല്ലേറ്​ നടത്തുകയായിരുന്നു. തുടർന്ന് പലതവണ മെയിൻ ഗേറ്റിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. അതേ സമയം നാല്, അഞ്ച് ബൂത്തുകളിൽ കള്ളവോട്ട് രേഖപ്പെടുത്തുന്നുവെന്നാരോപിച്ച് പൊലീസുമായി ഉണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി.

സംഘർഷത്തിനിടയിൽ സ്ഥാനാർഥിയുടെ മൊബൈൽ ഫോൺ മോഷ്​ടിക്കപ്പെട്ടു. ബഹളം വെച്ചതോടെ മൊബൈൽ തിരികെ കിട്ടി. പിന്നീട്​ കള്ളവോട്ടു പ്രശ്നമുന്നയിച്ച് ഇരുമുന്നണികളും പരസ്​പരം വക്കേറ്റവും ഉന്തും തള്ളുമുണ്ടാക്കി. ഒരോ തവണയും പൊലീസ് ഇടപെട്ട്​ ശാന്തമാക്കുകയായിരുന്നു.

ഉച്ചക്ക്​ മൂന്നു മണിയോടെ എൽ.ഡി.എഫ് പ്രവർത്തകർ കള്ളവോട്ട് പ്രശ്നമുന്നയിച്ച് പ്രകടനം നടത്തുന്നതിനിടയിൽ യു.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായത്​ വീണ്ടും സംഘർഷമായി. തുടർന്ന് പൊലീസ്​ ലാത്തിവീശി. കണ്ണീർ വാതക പ്രയോഗവും ഗ്രനേഡു പ്രയോഗിച്ചത്. ലാത്തിവീശലിൽ നിരവധി പേർക്ക് പരിക്കേറ്റു. തുടർന്ന് നാലു മണിയോടെ നീലേശ്വരം അങ്ങാടിയുടെ ഇരുവശങ്ങളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തടിച്ച് കൂടി.
യൂ.ഡി.എഫും, സഹകരണ ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സ്ഥലത്ത് തഹസിൽദാർ മുഹമ്മദ് റഫീഖും വൻ പൊലീസ് സംഘവും ക്യാമ്പ് ചെയ്തിരുന്നു.

കൊടുവള്ളി സി.ഐ ചന്ദ്രമോഹനൻ, മുക്കം എസ്.ഐ കെ.പി. അഭിലാഷ്, താമരശ്ശേരി സി.ഐ ​െസബാസ്​റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഘർഷമുണ്ടാക്കിയവരെ ലാത്തിവീശി നീക്കിയത്.സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ എത്തിക്കുകയായിരുന്നു. മുപ്പത് വർഷമായി യു.ഡി.എഫാണ്​ ബാങ്ക്​ ഭരിക്കുന്നത്. പതിമൂന്ന് അംഗ ഭരണസമിതിയിലേക്ക് 78 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, സൂക്ഷ്​മ പരിശോധന വേളയിൽ 59 പേരുടെ പത്രിക വരണാധികാരി തള്ളി.

അംഗങ്ങളുടെ രേഖ ബാങ്കിൽ എഴുതി സൂക്ഷിച്ചി​െല്ലന്ന കാരണത്താലാണ് പത്രിക തള്ളിയത്. ഇതോടെ ഇടതു മുന്നണിക്ക് ആറ് പേരെ ജയിപ്പിച്ചെടുക്കാമെന്നായി. യു.ഡി.എഫ് ഹൈകോടതിയെ സമീപിച്ചങ്കിലും സിംഗിൾ ​െബഞ്ച് വാദം തള്ളി. തുടർന്ന് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച യു.ഡി.എഫിന് ആശ്വാസമായി താൽക്കാലിക വിധി വന്നു. യു.ഡി.എഫിന് 19 പേർക്ക് കൂടി മത്സരിക്കാനുള്ള അവസരവും കൈവന്നു.

Tags:    
News Summary - Mukkam Cooperative Bank Election: Police Lathi Charge - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.