മൂവാറ്റുപുഴ: മുദ്ര വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിനിമ-സീരിയല്‍ നടൻ പിടിയിലായി. തൃശൂര്‍ പഴയങ്ങാടി പാലിയ ൂര്‍ വീട്ടില്‍ വിജോ പി. ജോണ്‍സണാണ് (33) അറസ്റ്റിലായത്. നിരവധി തട്ടിപ്പുകേസുകളിൽ പ്ര തിയായ ഇയാളെ സൈബർ സെൽ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.
സമാന കേസുകളില്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച വിേജാ തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ മൂന്ന് തട്ടിപ്പുകേസിൽ പ്രതിയാണ്. മൂവാറ്റുപുഴ സ്വദേശി സലാമിെൻറ ഭൂമിക്കേസില്‍ അഞ്ചുലക്ഷം രൂപ തട്ടിപ്പുനടത്തിയതിന് അറസ്റ്റ് വാറൻറ് ഉണ്ട്.
പകല്‍ ആഡംബര കാറുകളില്‍ കറങ്ങിനടന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയും വാറൻറ് ഉള്ളതിനാല്‍ രാത്രി വൈകി വീട്ടിലെത്തുകയുമായിരുന്നു രീതി. ടെറസില്‍ ആയിരുന്നു ഉറക്കം. പ്രതി വീട്ടിലുെണ്ടന്നറിഞ്ഞ് വീട് വളഞ്ഞതോടെ ഊര്‍ന്നിറങ്ങി മതിൽ ചാടി രക്ഷപ്പെടാന്‍ ശ്രമിെച്ചങ്കിലും പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
നിരവധി സീരിയലുകളിലും സൂപ്പര്‍ സ്റ്റാര്‍ അടക്കമുള്ളവരുടെ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയെ സിനിമ സെറ്റില്‍ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.