Posted On
date_range Updated On
date_range കൊച്ചി വികസന കമീഷണറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു
കൊച്ചി: ജില്ലാ വികസന കമീഷണറായി(ഡി.ഡി.സി) എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. 2018 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 2019-ല്‍ എറണാകുളത്ത് അസിസ്റ്റന്റ് കലക്ടറായി ജോലിയില്‍ പ്രവേശിച്ച മാധവിക്കുട്ടി തിരുവനന്തപുരം സബ് കലക്ടര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലാ വികസന കമീഷണര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ജില്ലാ വികസന കമീഷണറുടെ ചുമതലയ്‌ക്കൊപ്പം വൈറ്റില മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ അധിക ചുമതലകളും വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.