യു.ഡി.എഫ് നേതൃസംഗമം നാളെ

തൃശൂർ: യു.ഡി.എഫ് ചെയർമാനായി നിയമിച്ച എം.പി. വിൻസെന്റ് തിങ്കളാഴ്ച ചുമതലയേൽക്കും. ഉച്ചക്ക് 2.30ന് ഡി.സി.സി ഓഫിസിൽ നടക്കുന്ന നേതൃസംഗമത്തിലാണ് ചുമതലയേൽക്കൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

രാജിവെച്ച മുൻ ചെയർമാൻ ജോസഫ് ചാലിശ്ശേരിയുടെ അധ്യക്ഷതയിലാണ് സമ്മേളനം. ചെയർമാന് പദവിയേൽക്കാൻ ആദ്യമായാണ് സമ്മേളനം നടത്തുന്നത്. വിൻസെന്‍റിനെ ചെയർമാനാക്കിയതും കെ.പി.സി.സി പ്രസിഡന്റ് ഇടപെട്ട് റദ്ദാക്കിയതും വിവാദമുണ്ടാക്കിയിരുന്നു.

ഭാരത് ജോഡോ യാത്ര കേരളം വിട്ടാൽ നിയമനമുണ്ടാവുമെന്നായിരുന്നു അന്ന് കെ.സി. വേണുഗോപാൽ പക്ഷത്തിന്‍റെ അവകാശവാദം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജോസഫ് ചാലിശ്ശേരി രാജി നൽകുകയും മണിക്കൂറുകൾക്കകം വിൻസെൻറിനെ നിയമിക്കുകയുമായിരുന്നു.

ചാലിശ്ശേരിയിൽനിന്ന് പദവി എടുത്തുമാറ്റുന്നതിൽ എ,ഐ ഗ്രൂപ്പുകളിൽ കടുത്ത അസംതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഡി.സി.സി ഉന്നത സമിതി യോഗത്തിൽനിന്ന് ജോസഫ് ചാലിശ്ശേരിയടക്കം മുതിർന്ന നേതാക്കൾ വിട്ടുനിന്നിരുന്നു.

എ, ഐ ഗ്രൂപ്പുകളെ ഒതുക്കി ജില്ലനേതൃ പദവികളെല്ലാം കെ.സി. വേണുഗോപാൽ, കെ. സുധാകരൻ പക്ഷം കൈയടക്കി. വി.ഡി. സതീശനെ പങ്കെടുപ്പിക്കുന്നത് മാറിനിൽക്കുന്നവർക്കുള്ള മറുപടികൂടിയാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - MP vincent appointed as UDF Chairman will take charge on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.