നിമിഷ ഫാത്തിമയെ നാട്ടിലെത്തിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മാതാവിന്‍റെ ഹരജി

കൊച്ചി: അഫ്ഗാനിസ്​താനിലെ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട്​ ഹൈകോടതിയിൽ മാതാവി​െൻറ ഹരജി. ഐ.എസ്​ ബന്ധം ആരോപിക്കപ്പെട്ട്​ പിടിയിലായ നിമിഷയടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ അഫ്ഗാൻ സർക്കാർ സന്നദ്ധമായെങ്കിലും കേന്ദ്രസർക്കാർ തയാറല്ലാത്ത സാഹചര്യത്തിൽ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ്​ മാതാവ്​ തിരുവനന്തപുരം സ്വദേശിനി കെ. ബിന്ദുവി​െൻറ ഹേബിയസ് കോർപസ് ഹരജി​.

2016ലാണ് ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌‌സണി​െൻറ പ്രേരണക്ക്​ വിധേയമായി നിമിഷ നാടുവി​ട്ടതെന്ന്​ ഹരജിയിൽ പറയുന്നു. കാസർകോട് പൊയിനാച്ചിയിലെ ഡെൻറൽ കോളജിൽ അവസാനവർഷ ബി.ഡി.എസ് വിദ്യാർഥിനിയായിരിക്കെ നിമിഷ മതം മാറി നിമിഷ ഫാത്തിമയായിരുന്നു. ബെക്സണും മതം മാറി ഇൗസയെന്ന പേര്​ സ്വീകരിച്ചു. ഇരുവരും പിന്നീട് ശ്രീലങ്കയിലേക്കും അവിടെനിന്ന് അഫ്ഗാനിസ്​താനിലേക്കും പോയി. ഇവരടക്കം 21 മലയാളികളാണ് ഐ.എസിൽ ചേരാൻ നാടുവിട്ടത്. പിന്നീട് അഫ്ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ബെക്സൺ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു.

ഒളിവിൽ കഴിയുന്ന മതപ്രഭാഷകൻ സാക്കിർ നായിക് ഉൾപ്പെടെയുള്ളവരുടെ പ്രേരണയും ഉപദേശങ്ങളും സ്വീകരിച്ചാണ് നിമിഷ ഭീകര സംഘടനയിലേക്ക് പോയതെന്നും കോഴിക്കോട് പീസ് ഇൻറർനാഷനൽ സ്കൂളിലെ മതപ്രഭാഷകൻ അബ്​ദുൽ റഷീദാണ് മകളെയും ഭർത്താവിനെയുമൊക്കെ ഇൗ വഴിയിലേക്ക് നയിച്ചതെന്നുമാണ്​ ഹരജിക്കാരിയുടെ ആരോപണം.

മകളെയും ചെറുമകൾ ഉമ്മുക്കുൽസുവിനെയും നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്നും കുഞ്ഞി​െൻറ സംരക്ഷണം വിട്ടുകൊടുക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.

Tags:    
News Summary - Mother's petition to repatriate Nimisha Fathima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.