എം. മുരളിയുടെ മാതാവ് നിര്യാതയായി

ചെങ്ങന്നൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ എം. മുരളിയുടെ മാതാവും ചെന്നിത്തല ചെറുകോൽ വൈപ്പു വിളയിൽ വിട്ടിൽ റിട്ട. സെയിൽ ടാക്സ് അസി. കമീഷണറും മാവേലിക്കര താലൂക്ക് എൻ.എസ്എസ്- യൂനിയൻ മെമ്പറും കരയോഗം പ്രസിഡൻറുമായിരുന്ന പരേതനായ കെ.പി. മാധവൻ പിള്ളയുടെ ഭാര്യ വി.കെ. രാജമ്മ (87) നിര്യാതയായി.

മറ്റു മക്കൾ: എം. മധുസൂദനൻ (ഐ ഇംപ്ലാൻറ്​ ചെറുകോൽ), എം രാധാകൃഷ്ണൻ (എക്സ് ഗൾഫ്), ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്​ എം. ശ്രീകുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി), സുധാ ജയൻ, ബിന്ദു എം. പിള്ള (അധ്യാപിക, കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂൾ മാന്നാർ).

മരുമക്കൾ: റിട്ട. പ്രഫ. കെ.എസ്. രമാദേവി (തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പാ കോളജ്), സുമാ മധു (റിട്ട. ട്രഷറി ഓഫിസർ), ഗംഗാദേവി, ശ്രീദേവി (അക്കൗണ്ടൻറ്​, മാവേലിക്കര കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രി), ജയകുമാർ (ഗൾഫ്), രമേശ് കുമാർ. സംസ്​കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനു വീട്ടുവളപ്പിൽ.

Tags:    
News Summary - mother of m murali vk rajamma died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.