Posted On
date_range Updated On
date_range സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ മാതാവും മകനും റിമാന്‍ഡിൽ
പേരൂര്‍ക്കട: ജോലിക്കു നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത അമ്മയെയും മകനെയും റിമാന്‍ഡ് ചെയ്തു. കരകുളം നെടുമ്പാറ കുന്നില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രലേഖ (36), മകന് വിഷ്ണു (22) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ ജോലി നോക്കിയ പേരൂര്‍ക്കട എം.ജി നഗറില്‍ വീണയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. രണ്ട് ലക്ഷത്തോളം രൂപ മൂല്യമുളള സ്വര്‍ണവും മൊബൈല്‍ ഫോണും പണവുമാണ് അപഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.