ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ പാടത്തെ കുഴിയില്‍ വീണ അമ്മയും രക്ഷിക്കാനിറങ്ങിയ മകളും മുങ്ങിമരിച്ചു

തൃശൂര്‍: മാള പൂപ്പത്തിയില്‍ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ പാടത്തെ കുഴിയില്‍ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. മാള, പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37), മകള്‍ ആഗ്‌ന (11) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പൂപ്പത്തിയില്‍ താമസിക്കുന്ന ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ പോയി തിരിച്ചുവരുകയായിരുന്നു. പൂപ്പത്തി ചുള്ളൂര്‍ ക്ഷേത്രം റോഡിലെ പാടത്ത് കൃഷി ആവശ്യത്തിന് എടുത്ത കുഴിയിലാണ്‌ ഇരുവരും മുങ്ങിപ്പോയത്. റോഡില്‍ നിന്നപ്പോള്‍ കുഴിക്കടുത്ത്‌ പോയ ഇളയ കുട്ടിയുടെ ചെരുപ്പ് വെള്ളത്തിലേക്ക് വീണു.

പിന്നാലെ ചെരുപ്പെടുക്കാൻ ശ്രമിച്ച മേരി കാല്‍ വഴുതി കുഴിയിലേക്ക്‌ വീഴുകയായിരുന്നു. ഇതുകണ്ടുനിന്ന ആഗ്‌ന അമ്മയെ രക്ഷിക്കാനായി ഇറങ്ങിയെങ്കിലും താഴ്ന്നുപോയി. 15 അടിയോളം ആഴമുള്ള കുഴിയിലാണ്‌ അപകടം ഉണ്ടായത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തി. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിലേക്ക് കയറ്റിയത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Tags:    
News Summary - Mother and daughter drowned after falling into a pit in the field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.