സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിൽ കൂട്ടിയിട്ട പൈപ്പിൽ തട്ടി മറിഞ്ഞു; പാലക്കാട് അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. നടുവക്കാട്ടുപാളയം സ്വദേശി അഞ്ജു (25), മകൻ ശ്രീയാൻ (മൂന്ന്) എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ചേളോട് സ്വദേശി സൂര്യലക്ഷ്മിക്ക് (24) പരിക്കേറ്റു. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിന് സമീപം കൂട്ടിയിട്ടിരുന്ന പൈപ്പിൽ തട്ടി മറിയുകയായിരുന്നു.
ജല്‍ജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ജല അതോറിറ്റിയുടെ മെറ്റല്‍ പൈപ്പില്‍ തലയിടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടസമയത്ത് അഞ്ജുവും സൂര്യലക്ഷ്മിയും ഹെല്‍മെറ്റ് ധരിച്ചിരുന്നു. പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാര്‍ ഉടന്‍തന്നെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ജുവിന്റെയും ശ്രീയാന്റെയും ജീവന്‍ രക്ഷിക്കാനായില്ല.
നടുവക്കാട്ടുപാളയം സ്വദേശി ശരത്കുമാറാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. പാലക്കാട്ടെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. മാട്ടുമന്തസ്വദേശി ചുമട്ടുതൊഴിലാളിയായ മണിയുടെയും സുമതിയുടെയും മകളാണ് അഞ്ജു. സഹോദരങ്ങള്‍: മഞ്ജു, റിഞ്ജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.