കൊച്ചി: പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ അമ്മയും ആൺസുഹൃത്തും അറസ്റ്റിലായി. ശനിയാഴ്ചയാണ് സംഭവം. ഭർത്താവിൽ നിന്നും അകന്നുകഴിയുന്ന രണ്ടു മക്കളുടെ മാതാവായ സ്ത്രീ ഗർഭിണിയായ വിവരം സ്വന്തം കുടുംബത്തിൽ മറച്ചുവെച്ചിരുന്നു. ആൺ സുഹൃത്ത് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്.
കുട്ടികൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ 55കാരിക്കാണ് കുഞ്ഞിനെ വിൽക്കാനായി ശ്രമം നടത്തിയത്. കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയാണ് ഇവർ. പൊലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്. കുഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് കടുങ്ങല്ലൂർ സ്വദേശിനിയെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. എന്നാൽ കുഞ്ഞിനെ വിൽക്കുന്നതിന് പിന്നിൽ പണമിടപാടുകൾ നടന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.