കുളിമുറിയിൽ പൊള്ളലേറ്റ അമ്മയ്ക്ക് പിന്നാലെ പിഞ്ചുകുഞ്ഞും മരിച്ചു

തിരുവനന്തപുരം: വീട്ടി​ലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മരിച്ചു. പുത്തൻതോപ്പ് റോജാ ഡെയ്‌ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു, മകൻ ഡേവിഡ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ അഞ്ജു മരണപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെയാണ് മകൻ മരിച്ചത്.

ഇന്നലെ വൈകിട്ട് എഴ് മണിയോടെയാണ് പുത്തൻതോപ്പിലെ വീടിനുള്ളിലെ കുളിമുറിയിൽ ഇരുവരെയും സാരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ അഞ്ജു മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ ഡേവിഡ് ഇന്ന് മരണത്തിന് കീഴടങ്ങി.

വെങ്ങാനൂർ സ്വദേശിനിയാണ് അഞ്ജു. ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവിന്റെയും രാജു ജോസഫ് ടിൻസിലിയുടെയും വിവാഹം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Mother and baby burn to death in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.