തൃശൂർ: അഗ്നിശമന സേനയിൽ വനിതകളെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസയോഗ്യതയുള്ളവരെ ആദ്യം എക്സിക്യൂട്ടിവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ സേനക്ക് പുതിയ മുഖം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 22ാം ബാച്ച് ഫയര്മാന് പാസിങ് ഒൗട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സേനക്ക് ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ശാസ്ത്രീയവും കാലാനുസൃതവുമായ പരിശീലനവും നല്കി സുസജ്ജമാക്കും.
ബി.ടെക് ഉൾപ്പെടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ഫയര്‍ഫോഴ്സില്‍ ചേര്‍ന്നിട്ടുണ്ട്. ഈ യോഗ്യത തൊഴിലുമായി ഗുണപരമായി സമന്വയിപ്പിക്കണം. അത് ജോലിയുടെ നിലവാരം ഉയര്‍ത്തും. ഫയര്‍ഫോഴ്സ് എല്ലാ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ രക്ഷാസേനയാണിത്. 101 എന്ന നമ്പര്‍ കേരളത്തിലെ ജനങ്ങളുടെ മനപ്പാഠമാണ്. സഹായം തേടി വിളിക്കുന്നവര്‍ സംഘര്ഷാവസ്ഥയിലായിരിക്കും. വിളിക്കുന്നവരുടെയടുത്തേക്ക് വേഗത്തില്‍ എത്താന്‍ കഴിയണം. സത്യസന്ധത, അച്ചടക്ക, പ്രതിബദ്ധത, കൂട്ടായ്മ എന്നിവ സേനാംഗങ്ങള്ക്കുവേണം. 'പ്രണായ സേവാ മഹേ' എന്ന സേനയുടെ ആപ്തവാക്യം മനസ്സിലുണ്ടാവണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
വായു ലഭിക്കാത്ത കുഴലുകളില്‍ കുടുങ്ങുന്നവരെ രക്ഷിക്കാനുള്ള ആധുനിക പരിശീലന കേന്ദ്രത്തിെൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 335 പേരാണ് പരിശീലനം പൂർത്തിയാക്കി പുതുതായി അഗ്നിശമനസേനയിൽ അംഗങ്ങളായത്. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പരിശീലനത്തിന് ശേഷം പുറത്തിറങ്ങുന്ന ബാച്ചാണിത്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും രണ്ട് എം.ഫില്കാരും 26 ബി.ടെക്കുകാരും 39 ബിരുദാനന്തര ബിരുദധാരികളും 188 ബിരുദധാരികളും ഈ ബാച്ചിലുണ്ട്. മന്ത്രി വി.എസ്. സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍, കൗണ്‍സിലര്‍ വി.കെ. സുരേഷ്കുമാര്‍, ഫയര്‍ ആൻഡ് റസ്ക്യൂ സര്‍വിസ് ഡയറക്ടര്‍ ജനറല്‍ ടോമിന് ജെ. തച്ചങ്കരി, അക്കാദമി ഡയറക്ടര്‍ ഇന്‍ചാര്‍ജ്് എം.ജി. രാജേഷ്, ഡയറക്ടര്‍ (ടെക്നിക്കല്‍ വിഭാഗം) ഇ.ബി. പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.