പിടിയിലായത് വൻ സ്രാവല്ലെന്ന് പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പിടിയിലായത് വൻ സ്രാവല്ലെന്നും കേസിൽ കൂടുതൽപേർ കുടുങ്ങാനുണ്ടെന്നും പൾസർ സുനി (സുനിൽകുമാർ). ബുധനാഴ്ച രാവിലെ കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാധ്യമങ്ങളോട് സുനിയുടെ പ്രതികരണം. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ സുനില്‍കുമാറിെൻറ റിമാൻഡ് കാലാവധി കോടതി നീട്ടി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കേസിൽ ‘വമ്പൻ സ്രാവുകൾ’ പിടിയിലാവാനുണ്ടെന്ന് സുനി പ്രതികരിച്ചിരുന്നു. ചൊവ്വാഴ്ച അങ്കമാലി മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടെ ‘കേസിൽ കഥ പകുതിയേ ആയിട്ടുള്ളൂവെന്നും കൂടുതൽ പ്രതികളുടെ പേരുകൾ ആലുവയിലെ വി.െഎ.പി പറയെട്ട’ എന്നുമായിരുന്നു സുനി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.