Posted On
date_range Updated On
date_range സദാചാര പൊലീസ് ചമഞ്ഞ് മർദനം: രണ്ടുപേർ അറസ്റ്റിൽ
പന്തളം: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പൂഴിക്കാട് കൃഷ്ണാലയത്തിൽ ഹരികൃഷ്ണൻ (23), പൂഴിക്കാട് വല്യത്ത് വീട്ടിൽ സതീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഞയറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പൂഴിക്കാട് ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയ വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെയും യുവതിയെയും ഹരികൃഷ്ണനും സതീഷും അസഭ്യം പറഞ്ഞു. തുടർന്ന് വാക്തർക്കമുണ്ടാവുകയും ഇരുവരും ചേർന്ന് പൂഴിക്കാട് സ്വദേശിയായ യുവാവിനെ മർദിക്കുകയുമായിരുെന്നന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ യുവാവ് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.