മൂലമറ്റത്ത്​ ട്രാൻസ്‌ഫോർമറിൽ പൊട്ടിത്തെറി; ആളപായമില്ല

തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടാംനമ്പർ ജനറേറ്ററി​​െൻറ എക്‌സിറ്റർ ട്രാൻസ്‌ഫോ ർമർ പൊട്ടിത്തെറിച്ചു. ആളപായമില്ല. തിങ്കളാഴ്​ച രാത്രി 9.15ഓടെയാണ് അപകടം. ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഭൂർഗർഭ നിലയമായതിനാൽ പുകനിറഞ്ഞത് ആശങ്ക ഉയർത്തി. പവർ ഹൗസി​​െൻറ പ്രവർത്തനം പൂർണമായും നിർത്തി ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. മൂലമറ്റം അഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

Tags:    
News Summary - moolamattom power house accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.