ഇടുക്കി: മഴയിലും കാറ്റിലും പൊട്ടിവീണ സർവിസ് ലൈനിൽനിന്ന് േഷാക്കേറ്റ് അടിമാലിയിൽ ഒരാൾ മരിച്ചു. കള്ളിമാലിയിലും വാളറയിലും ഉരുൾപൊട്ടി മൂന്നേക്കർ കൃഷിയിടം ഒലിച്ചുപോയി. പറക്കുടിസിറ്റി കോമയിൽ ബിജുവാണ് (47) വീട്ടിൽനിന്ന് പുറത്തേക്കിറങ്ങവെ സർവിസ് വയറിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. മൂന്ന് ദിവസമായി തുടരുന്ന മഴയിൽ അടിമാലി മേഖലയിൽ വൈദ്യുത ബന്ധം തകരാറിലായിരുന്നു. വൈദ്യുതി വന്നപ്പോൾ മോേട്ടാർ നന്നാക്കാൻ വീട്ടിൽനിന്ന് ഇറങ്ങിയതാണ് ബിജു. സർവിസ് വയർ പൊട്ടിവീണ് കിടന്നതറിയാതെ മഴയത്തേക്കിറങ്ങിയ ബിജു ഷോക്കേറ്റ് വീഴുകയായിരുന്നു. ഉടൻ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കള്ളിമാലി വ്യൂപോയൻറിനു സമീപം ഉരുൾപൊട്ടി ഒന്നരയേക്കറോളം കൃഷിഭൂമിയാണ് ഒലിച്ചുപോയത്. കൂട്ടുങ്കൽ ജോസിെൻറ കൃഷിഭൂമിയാണ് മലവെള്ളപ്പാച്ചിലിൽ നാമാവശേഷമായത്. ശനിയാഴ്ച രാത്രിയായിരുന്നു ഉരുൾപൊട്ടലുണ്ടായത്. കുരുമുളക്, കാപ്പി, കൊക്കോ കൃഷിയാണ് നശിച്ചത്. പ്രദേശത്തെ ഏക റോഡും കുത്തൊഴുക്കിൽ തകർന്നു. രണ്ടുവർഷം മുമ്പും ഇവിടെ ഉരുൾപൊട്ടലുണ്ടായിരുന്നു.
വാളറയിൽ ഞായറാഴ്ച രാവിലെയാണ് ഉരുൾ പൊട്ടിയത്. വാളറ വടക്കേച്ചാൽ വട്ടക്കുന്നേൽ പുരുഷെൻറ ഒന്നരയേക്കർ പുരയിടമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. റബർ, കൊക്കോ, കുരുമുളക് തുടങ്ങിയ കൃഷികളാണ് ഉണ്ടായിരുന്നത്. കൊന്നത്തടി പഞ്ചായത്തിലെ മുള്ളരിക്കുടി പുളിക്കപ്പറമ്പിൽ സഹദേവെൻറ വീട് കാറ്റിലും മഴയിലും നശിച്ചു. കുടുംബം ബന്ധുവീട്ടിൽ പോയതിനാൽ ആളപായം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.