തിരുവനന്തപുരത്തും 'മ്യൂസിയം' തുടങ്ങാൻ മോൻസൺ പദ്ധതിയിട്ടു; ചാനൽ സ്വന്തമാക്കാനായി നൽകിയത് 10 ലക്ഷം

കൊച്ചിയിലേതുപോലെ തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയമെന്ന പേരിൽ മ്യൂസിയം തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നെന്ന് മോൻസൺ മാവുങ്കൽ. ഇതിന് വേണ്ടി ടി.വി ചാനൽ സ്വന്തമാക്കാൻ ശ്രമം നടത്തിയതായും മോൻസൺ ക്രൈം ബ്രാഞ്ചിന് മൊഴിനൽകി.

ടി.വി സംസ്കാര എന്ന ചാനൽ സ്വന്തമാക്കാനായാണ് 10 ലക്ഷം രൂപ നൽകിയതെന്ന് മോൻസൺ പറയുന്നു. ചാനലിന് തിരുവനന്തപുരത്ത് ഓഫിസുള്ളതും ചാനലിന്‍റെ പേരും അനുകൂല തട്ടിപ്പിന് അനുകൂലമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കോവിഡ് കാലമായതിനാൽ പദ്ധതി മുന്നോട്ടു പോയില്ല. ഇടപാടിനെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ചാനൽ ഉടമകളുടെ ഓഫിസിൽ മോൻസണെ എത്തിച്ച് തെളിവെടുക്കും.

കൊച്ചിയിലെ വ്യാജ പുരാവസ്തു മ്യൂസിയം കാട്ടിയാണ് മോൻസൺ കോടികളുടെ തട്ടിപ്പ് നടത്തിയത്. സിനിമ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ആളുകളെ മോൻസൺ താനുമായി അടുപ്പിച്ചിരുന്നത് ഈ മ്യൂസിയം കാട്ടിയായിരുന്നു.

അതേസമയം, താൻ കൈമാറിയ വസ്തുക്കളാണ് പുരാവസ്തുക്കളെന്ന പേരിൽ മോൻസൺ കലൂരിലെ വീട്ടിൽ വെച്ചിരിക്കുന്നത് കേസിലെ പരാതിക്കാരിലൊരാളായ സന്തോഷ് എളമക്കര പറഞ്ഞു. 2016 മു​ത​ൽ താ​ൻ കൈ​മാ​റി​യ പു​രാ​വ​സ്തു​ക്ക​ളാ​ണ് മോ​ൻ​സ​ണി​െൻറ ക​ലൂ​രി​ലെ വീ​ട്ടി​ൽ ഉ​ള്ളത്. യ​ഥാ​ർ​ഥ മൂ​ല്യം പ​റ​ഞ്ഞു​ത​ന്നെ​യാ​ണ്​ കൈ​മാ​റി​യ​തെ​ന്നും പി​ന്നീ​ട് ഇ​വ​ക്കുമേ​ൽ മോ​ൻ​സ​ൺ ക​ഥ​ക​ൾ മെ​ന​യു​ക​യാ​യി​രു​ന്നു​വെ​ന്നും പസ​ന്തോ​ഷ് എ​ള​മ​ക്ക​ര പറഞ്ഞു.

ഒ​രു​വ​ർ​ഷം മു​മ്പ് യുട്യൂ​ബി​ൽ​നി​ന്നാ​ണ് മോ​ൻ​സ​ൺ ഇ​വ​ക്കെ​ല്ലാം വ​ലി​യ നു​ണ​ക്ക​ഥ​ക​ൾ ഉ​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. 'ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​ഞ്ഞാ​ലേ വി.​ഐ.​പി​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​യൂ' എ​ന്നാ​ണ് മോ​ൻ​സ​ൺ മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നും സ​ന്തോ​ഷ് പ​റ​യു​ന്നു. 

Tags:    
News Summary - Monson plans to open museum in Thiruvananthapuram too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.