എം.​ജി.​ശ്രീ​ജി​ത്ത്, കെ. സുധാകരൻ 

എം.വി. ഗോ​വി​ന്ദ​​െൻറ ആരോപണം തളളി മോ​ന്‍​സ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ; ഇ​ര​യു​ടെ മൊ​ഴി​യി​ല്‍ സു​ധാ​ക​ര​ന്‍റെ പേ​രില്ല

കൊ​ച്ചി: മോ​ന്‍​സ​ന്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ കെ .​സു​ധാ​ക​ര​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്ന് ഇ​ര​യു​ടെ മൊ​ഴി​യി​ലു​ണ്ടെ​ന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.​വി.​ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണം ത​ള്ളി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ എം.​ജി.​ശ്രീ​ജി​ത്ത് രംഗത്ത്.

പൊലീ​സ് എ​ഫ്‌.ഐ.​ആ​റി​ല്‍ എം.​വി.​ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞ മൊ​ഴി​യി​ല്ല. അ​തി​ജീ​വി​ത മ​ജി​സ്‌​ട്രേ​റ്റി​ന് ന​ല്‍​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ലും സു​ധാ​ക​ര​ന്‍റെ പേ​രി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​ത് പോ​ക്‌​സോ കേ​സി​ലാ​ണെ​ന്നാ​യി​രു​ന്നു ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണം. മോ​ന്‍​സ​ന്‍ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ സു​ധാ​ക​ര​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യെ​ന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.

ഇതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തി. മനസാ വാചാ അറിയാത്ത കാര്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. ഞാനവിടെയുണ്ടായിരുന്നു ​എന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും അങ്ങനെ പറഞ്ഞിട്ടില്ല. അതിജീവിത നൽകാത്ത രഹസ്യ മൊഴി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ സുധാകരൻ ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. തന്നെ കേസിൽ പ്രതിയാക്കുന്നത് സി.പി.എം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഏത് നെറികെട്ട കാര്യത്തിനും സി.പി.എം തയാറാകുമെന്ന് ഇതിലൂടെ മനസിലായതായും സുധാകരൻ പറഞ്ഞു.

Tags:    
News Summary - Monson Maunkal Lawyer Newsletter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.