Posted On
date_range Updated On
date_range പോക്സോ കേസിൽ മോൺസന് ജീവപര്യന്തം
കൊച്ചി: പോക്സോ കേസിൽ വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ്. എറണാകുളം ജില്ല പോക്സോ കോടതിയുടേതാണ് വിധി. മോൻസനെതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.
പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോൺസന്റെ ജീവനക്കാരിയുടെ മകളാണിത്.
ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്. മോൻസന്റെ മാനേജരായ ജോഷിയാണ് കേസിലെ ഒന്നാം പ്രതി. മോൺസൻ രണ്ടാം പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.